ഒരേ പേരിൽ എട്ടിന്റെ പണി
25 വർഷത്തെ കസ്റ്റമർ കെയർ അനുഭവത്തിൽ പലതവണ നേരിട്ട ഒരു രസകരമായ പ്രശ്‌നം ആണ് ഒരേ പേരിലുള്ള ഉപഭോക്താക്കളുമായി എനിക്ക് ഒരേസമയം ഇടപെടേണ്ടിവരുന്നത്. ഇതിലിപ്പോൾ എന്താണ് പ്രശ്നം എന്നല്ലേ? അതൊരു വല്ലാത്ത അനുഭവമാണ്. ഒരേ പേര് (മിക്കതും അപൂർവ്വ നാമങ്ങൾ ആണെന്നുള്ളതാണ് തമാശ), ഒരേ സ്ഥലമോ ജില്ലയോ, ഒരേ തരത്തിലുള്ള ഉൽപ്പന്നമോ അല്ലെങ്കിൽ ഒരേ പരാതിയോ, അവർക്കുള്ള പ്രശ്‌നവും അത്ര വേഗത്തിൽ പരിഹരിക്കാൻ കഴിയില്ല. പിന്നെ പറയേണ്ടതില്ലല്ലോ; രണ്ടുപേരും വിളിച്ചാൽ, പേര് മാത്രം പറഞ്ഞാൽ നമുക്ക് ആ…
