My Thoughts

ഒരു വായനദിന അനുബന്ധിത ദുരന്തം
|

ഒരു വായനദിന അനുബന്ധിത ദുരന്തം

ആറാം ക്‌ളാസ് കുട്ടികൾക്ക് വായന ദിന ക്വിസ് ഉണ്ട് ജൂൺ 19 ന്. കുട്ടി അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട് രണ്ട് ദിവസമായി. പലതും ഓർമ്മയിൽ നിൽക്കുന്നില്ല. ഓർത്തു വെക്കാനായി പലതും വിശദീകരിച്ചും ഇന്റർനെറ്റിൽ ചിത്രങ്ങൾ കാണിച്ചു കൊടുത്തും പഠിപ്പിക്കുകയായിരുന്നു. ഭീമസേനൻ കേന്ദ്ര കഥാപാത്രമായി വരുന്ന എം.ഡി യുടെ നോവൽ രണ്ടാമൂഴമാണെന്നു ഓർക്കാൻ പഞ്ചപാണ്ഡവരിൽ രണ്ടാമൻ ഭീമന്റെ കഥ രണ്ടാമൂഴം എന്നോർത്താൽ മതി എന്ന് പറഞ്ഞു കൊടുത്തു. കുട്ടി: (സംശയത്തോടെ) ഭീമനാ ..!ഞാൻ: അതെ, പാണ്ഡവരിൽ രണ്ടാമത്തെ ആൾകുട്ടി:…

വായനയുടെ പ്രസക്തി കുട്ടികളിൽ
|

വായനയുടെ പ്രസക്തി കുട്ടികളിൽ

വായനയുടെ പ്രസക്തി കുട്ടികളിൽ എന്ന തലക്കെട്ട് കാണുമ്പോൾ സ്വാഭാവികമായും നിങ്ങൾ കരുതുന്ന പോലെ വായനാദിനത്തെയും പി എൻ പണിക്കർ എന്ന മഹാനെയും കുറിച്ചുമല്ല ഞാനിന്നു പറയുന്നത്. ഇന്ന് എല്ലാവരും അതൊക്കെ ഒരുപാട് വായിച്ചിട്ടുണ്ടാകും സോഷ്യൽ മീഡിയയിലും പത്രത്തിലും ഒക്കെ ആയി. എനിക്ക് പങ്കു വെക്കാനുള്ളത് വായനയെ കുറിച്ചുള്ള എന്റേതായ ചില അനുഭവങ്ങളും തിരിച്ചറിവുകളും അഭിപ്രായങ്ങളുമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ, എന്നെ പോലെ ഒരു പുസ്തകം കയ്യിലെടുത്തു മനസ്സിരുത്തി വായിച്ചിട്ട് ആണ്ടുകളായവരോടും ഇന്നത്തെ വായന എന്തെന്നറിയാത്ത പുതു തലമുറയിലെ…

ആകാശവാണിയും ബാല്യവും
|

ആകാശവാണിയും ബാല്യവും

പഠിക്കുന്ന കാലത്ത് രാവിലെ 5 മണിക്ക് എണീറ്റിരുന്നു പഠിക്കുന്ന ശീലമൊന്നും ഉണ്ടായിരുന്നില്ല. ചാല കമ്പോളത്തിലെ പോലെ കലപിലയും ഇടക്കാരൊക്കെയോ എന്തോ ഉച്ചത്തിൽ പ്രസംഗിക്കുന്നത് പോലെയുമൊക്കെ കേട്ട് ഉണരുമ്പോഴാണ് അത് നമ്മുടെ സ്വന്തം റേഡിയോയിലെ “പ്രഭാത ഭേരി” എന്ന പരിപാടിയാണെന്ന് മനസ്സിലാവുന്നത്. അന്നൊക്കെ ഉമ്മയുടെ “എണീക്ക് എണീക്ക്, എണീറ്റ് പാത്രം കഴുക്, മുറ്റം തൂക്ക് (മുറ്റമടിക്ക്), വെള്ളം കോര്….” തുടങ്ങിയ ജോലികളുടെ ലിസ്റ്റ് കേട്ടാൽ തോന്നും ഇതെല്ലാം ഞാൻ തന്നെ ചെയ്യേണ്ടി വരുമെന്ന്. അത് കേൾക്കുമ്പോഴേ തല വഴി…

സ്വയം പരിരക്ഷിക്കുക
|

സ്വയം പരിരക്ഷിക്കുക

എനിക്ക് പറയാനുള്ളത് രണ്ടു ആൾക്കാരോടാണ് താൻ കാരണം തൻ്റെ കുടുബത്തിനോ സുഹൃത്തുക്കൾക്കോ നാട്ടുകാർക്കോ ഒരാപത്തും വരരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയോട്: “താങ്കൾക്ക് കോവിഡ് രോഗമുണ്ട്.” താൻ മാത്രം നന്നായാൽ മതി എന്ന് ചിന്തിക്കുന്ന വ്യക്തിയോട്: “താങ്കളൊഴിച്ചു മറ്റുള്ളവരെല്ലാം കോവിഡ് രോഗികളാണ്.” ഞാൻ ഭ്രാന്ത് പറയുകയാണെന്ന് തോന്നുന്നുണ്ടാവും അല്ലേ? ഓരോ വ്യക്തിയും ഈ രോഗത്തിൽ നിന്നും സ്വയം രക്ഷപെടാൻ ശ്രമിക്കാത്തിടത്തോളം കോവിഡ്-19 എന്ന മഹാവ്യാധി അതിവേഗതയിൽ ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടേയിരിക്കും. ഈ രോഗത്തെ തടയേണ്ടത് സർക്കാരിന്റെയോ പോലീസിന്റെയോ…