Table of Contents
“തേനും വയമ്പും നാവിൽ തൂവും വാനമ്പാടി” ആ വരികൾ ജാനകിയമ്മക്ക് വേണ്ടി തന്നെ എഴുതപ്പെട്ടതാണെന്നു തോന്നി പോകും ഈ ഗാനം കേട്ടാൽ. എത്ര കേട്ടാലും മതി വരാത്ത ഈ ഗാനത്തിന്റെ രചന ബിച്ചു തിരുമലയും അതിനെ ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തി മലയാളിക്ക് സമ്മാനിച്ചത് രവീന്ദ്രൻ മാഷുമാണ്. ദാസേട്ടന്റെയാണോ ജാനകിയമ്മയുടേതാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ രണ്ടും ഒന്നിനൊന്നു മനോഹരമാണ്. ഞാൻ ഇതുവരെ കാണാത്ത ചിത്രങ്ങളിൽ ഒന്നാണ് “തേനും വയമ്പും”. എങ്കിലും അതിലെ എല്ലാ ഗാന രംഗങ്ങളും ഒരായിരം തവണ കണ്ടിട്ടുണ്ടാവും, പ്രത്യേകിച്ച് ഈ മധുവൂറും ഗാനം.
ബാല്യകാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായക ജോഡി, യേശുദാസ്-ജാനകി ആയിരുന്നു. റേഡിയോയിൽ കൂടി “പാടിയത് യേശുദാസ്-ജാനകി” എന്ന് കേൾക്കുമ്പോൾ ഉള്ള ആനന്ദം ഒന്ന് വേറെ തന്നെ ആയിരുന്നു.
Lyricist: Bichu Thirumala Music: Raveendran Master
Singer: K J Yesudas / S. Janaki Movie: Thenum Vayambum
തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ (2)
രാഗം… ശ്രീരാഗം പാടൂ… നീ
വീണ്ടും വീണ്ടും വീണ്ടുംവീണ്ടും
തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ
മാനത്തെ ശിങ്കാരത്തോപ്പിൽ
ഒരു ഞാലിപ്പൂവൻപ്പഴ തോട്ടം (2)
കാലത്തും വൈകീട്ടും പൂംപാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ
തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ
നീലക്കൊടുവേലി പൂത്തു
ദൂരെ നീലഗിരിക്കുന്നിൻ മേലേ
മഞ്ഞിൻ പൂവേലിക്കൽ കൂടി
കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും കൂടുന്നോ
തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ (2)
രാഗം… ശ്രീരാഗം പാടൂ… നീ
വീണ്ടും വീണ്ടും വീണ്ടുംവീണ്ടും
ഉം ഉം ഉം ഉം ഉം നാവിൽ ഉം ഉം വാനമ്പാടീ
ഉം ഉം ഉം ഉം ഉം ഉം
Thenum vayambum navil thoovum vaanambadi (2)
Raagam.. sree raagam padooo.. nee
Veendum veendum veendum veendum
Thenum vayambum navil thoovum vaanambadi
Maanathe sinkaara thopil
Oru njaalipoovan pazha thottam (2)
Kaalathum vaikeettum poombaala thenunnaan
aa vaazhathottathil neeyum porunno
Thenum vayambum naavil thoovum vaanambaadi
Neelakoduveli poothu
Dhoore neelagiri kunnin mele
Manjin poovelikkal koodi
Kochu vannathi pullukal paadi
Thaalam pidikkunna vaalaatti pakshikku
thaali kettinnalle neeyum koodunno
Thenum vayambum navil thoovum vaanambadi (2)
Raagam.. sree raagam padooo.. nee
Veendum veendum veendum veendum
Mmm..mm..hmm… naavil hm hm vanambaadi
Mmm..mm..hmm Mmm..mm..hmm
Image Credit: Image by wal_172619 from Pixabay
https://www.youtube.com/watch?v=ElZfdU54Cp8 अरिजीत सिंह की आवाज में जादू हैं। दिन-रात सुनती रहूं तो भी मेरा दिल…
https://www.youtube.com/watch?v=SqZbGOCuai4 मुझे अभी भी कल की जैसे याद हैं वो दिन जब पहली बार मैंने…
उम्रभर किसीको कोई साथ न देतातुम थोड़ी दूर तो साथ चलो lमंजिल और राहें दोनों…
सपने बुनते ही रहे है दिल मेरे ज़िंदगी के हरेक पल। इससे क्या मिलने को…
“He who does not understand your silence will probably not understand your words.” — Elbert…
प्रेम गीत फिल्म का यह गाना मेरा सर्वकालिक पसंदीदा क्लासिक हिट गाना हैं। प्रेम गीत…
This website uses cookies.