എൻ സ്വരം പൂവിടും ഗാനമേ

എൻ സ്വരം പൂവിടും ഗാനമേ-Malayalam Song Lyrics

ദാസേട്ടന്റെ 80 ലെ ഗാനങ്ങൾ നൊസ്റ്റാൾജിക് എന്ന് മാത്രം പറഞ്ഞാൽ പോര അവ ഓരോന്നും വളരെ മാസ്മരികമായ അനുഭവങ്ങളാണ്. അന്നത്തെ ഗാനങ്ങൾ കേൾക്കുമ്പോൾ ആ രാഗവും താളവും വരികളും ആ മാധുര്യമേറിയ ശബ്ദവും എല്ലാം കൂടി മനസ്സിനെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും നമ്മളറിയാതെ. അതെ, ഈ 1979- ലെ ഗാനവും എന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്ന, കേട്ടാൽ മതിമറന്നു പോകുന്ന ഗാനങ്ങളിൽ ഒന്നാണ്. അനുപല്ലവി എന്ന ചിത്രത്തിലെ മറ്റു ഗാനങ്ങളും വളരെ മികച്ചവയാണ്.

ഈ ഗാനം വർഷങ്ങൾക്ക് മുൻപ് ഞാൻ റിംഗ്ടോൺ ആയി ഉപയോഗിച്ചിരുന്നു. ഓഫീസിലെ ജോലി തിരക്കിനിടയിൽ ഇടക്കിടക്ക്‌ മുഴങ്ങുന്ന റിംഗ്ടോൺ കേൾക്കുമ്പോൾ ദേഷ്യം വരുന്നത് ഒഴിവാക്കാൻ ഈ ഗാനം ഏറെ സഹായകമായിരുന്നു.എൻ സ്വരം പൂവിടും ഗാനമേ

LyricistBichu Tirumala MusicK K Joy
Singer: K. J Yesudas Movie: Anupallavi

Malayalam Lyrics

എൻ സ്വരം പൂവിടും ഗാനമേ (2)
ഈ വീണയിൽ നീ അനുപല്ലവീ (2)
എൻ സ്വരം പൂവിടും ഗാനമേ
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ

ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം
ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം
വിരൽ മുന തഴുകും നവരാഗമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം)

ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ
ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ
കരളുകളുരുകും സംഗീതമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)

English Lyrics

En swaram poovidum gaaname (2)
ee veenayil nee anupallavee (2)
en swaram poovidum gaaname
ee veenayil nee anupallavee
nee anupallavee

Orumizhiyithalil shubha shakunam
marumizhiyithalil apashakunam
Orumizhiyithalil shubha shakunam
marumizhiyithalil apashakunam
viralmuna thazhukum navaraagame(2)
varoo veenayil nee anupallavee (En Swaram..)

Ini oru shishiram thaliridumo
athil oru hridayam kathiridumo
Ini oru shishiram thaliridumo
athil oru hridayam kathiridumo
karalukal ozhukum sangeethame(2)
varoo veenayil nee anupallavee (En Swaram..)

Image Credit: Image by Pixabay

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.