സ്വയം പരിരക്ഷിക്കുക

സ്വയം പരിരക്ഷിക്കുക

എനിക്ക് പറയാനുള്ളത് രണ്ടു ആൾക്കാരോടാണ്

താൻ കാരണം തൻ്റെ കുടുബത്തിനോ സുഹൃത്തുക്കൾക്കോ നാട്ടുകാർക്കോ ഒരാപത്തും വരരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയോട്: “താങ്കൾക്ക് കോവിഡ് രോഗമുണ്ട്.”

താൻ മാത്രം നന്നായാൽ മതി എന്ന് ചിന്തിക്കുന്ന വ്യക്തിയോട്: “താങ്കളൊഴിച്ചു മറ്റുള്ളവരെല്ലാം കോവിഡ് രോഗികളാണ്.”

ഞാൻ ഭ്രാന്ത് പറയുകയാണെന്ന് തോന്നുന്നുണ്ടാവും അല്ലേ?

ഓരോ വ്യക്തിയും ഈ രോഗത്തിൽ നിന്നും സ്വയം രക്ഷപെടാൻ ശ്രമിക്കാത്തിടത്തോളം കോവിഡ്-19 എന്ന മഹാവ്യാധി അതിവേഗതയിൽ ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടേയിരിക്കും. ഈ രോഗത്തെ തടയേണ്ടത് സർക്കാരിന്റെയോ പോലീസിന്റെയോ ഡോക്ടർമാരുടെയോ മാത്രം ഉത്തരവാദിത്തമാണ് എന്നാണ് പലരും കരുതുന്നത്. അവരെപ്പോലെ ഇതിനെ തടയാൻ ആരും വലിയ ഉത്തരവാദിത്തപ്പെട്ട ജോലികളൊന്നും ഏറ്റെടുക്കേണ്ട. സ്വയം ശുചിത്വവും സാമൂഹിക അകലവും മാത്രം പാലിച്ചാൽ മതി.

പലരിലും ഈ രോഗം ഉണ്ടെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നില്ല. എന്നാൽ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് അത് പകരുകയും ചെയ്യുന്നു. ഇതിപ്പോൾ കേൾക്കാത്തവരും അറിയാത്തവരുമായി ആരും ഉണ്ടാവില്ല. സ്വയം തന്നിൽ കൊറോണ വൈറസ് ഉണ്ടെന്നു ചിന്തിച്ചാൽ അത് വീട്ടിലും ജോലി സ്ഥലത്തും നാട്ടിലും ഉള്ളവർക്ക് പകരാതിരിക്കാൻ ഉള്ള കരുതൽ അറിയാതെ നിങ്ങളിൽ ഉണ്ടാകും. പിന്നെ തനിക്ക് രോഗമുണ്ടെങ്കിൽ അടുത്തവന് കൂടി കൊടുത്തു കളയാമെന്നു ചിന്തിക്കുന്നവരും ഉണ്ടാകുമല്ലോ. അവർ തനിക്കൊഴിച്ചു നാട്ടിൽ എല്ലാവർക്കും ഈ രോഗമുണ്ടെന്ന് കരുതി സ്വയം സൂക്ഷിച്ചാൽ മാത്രം മതി.

അസുഖത്തെ പേടിച്ചു വീട്ടിലിരുന്നാൽ പട്ടിണി കിടന്ന് ചാകേണ്ടി വരും. അന്നം മാത്രം നോക്കിയാൽ പോരല്ലോ ഇന്നത്തെ കാലത്ത്, അതോർത്താണ് പലരും ജോലിക്ക് പോകുന്നത്. മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് കരുതി കൈ കൊടുക്കാനോ അകലം പാലിക്കാതിരിക്കാനോ മാസ്ക് ഉപയോഗിക്കാതിരിക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് കൊണ്ട് അവരെ അപമാനിക്കുകയല്ല മറിച്ച്‌ അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്, ഒപ്പം സ്വയം സംരക്ഷിക്കുകയും.

മരണം, കല്യാണം പോലുള്ള ചടങ്ങുകൾ, അസുഖം ബാധിച്ചവരെ, ബന്ധുക്കളെ അല്ലെങ്കിൽ സുഹൃത്തുക്കളെ കാണാൻ പോകൽ തുടങ്ങിയവ ഒഴിവാക്കാൻ കഴിവതും ശ്രമിക്കുക. ഇന്ന് മനുഷ്യർ തമ്മിലുള്ള അകലം കുറക്കാൻ ഒരുപാട് ടെക്നോളജി ഉണ്ട്. നേരിട്ട് പോയാൽ കാണുന്നതിലും വ്യക്തമായി എല്ലാ കാഴ്ചകളും നമുക്ക് കൈക്കുള്ളിലൊതുങ്ങുന്ന മൊബൈൽ ഫോൺ വഴി കാണാൻ കഴിയുന്നത് തന്നെ ഇന്നത്തെ ഈ അവസ്ഥയിൽ ഭാഗ്യം അല്ലേ. പണ്ടെങ്ങാനും ആണ് ഈ രോഗം വന്നിരുന്നതെങ്കിൽ എന്താവുമായിരുന്നു അവസ്ഥയെന്ന് ചിന്തിച്ചു നോക്കാവുന്നതേ ഉള്ളു.

കോവിഡ് എത്തും മുൻപേ പലരും വീട്ടിലുള്ളവരോട് പോലും “ഗുഡ് മോർണിംഗ്” പറയുന്നത് വാട്സ്ആപ്പും മെസ്സെഞ്ചറുമൊക്കെ വഴിയായിരുന്നു. അയലത്തുള്ളവരെ നേരിട്ട് കാണുമ്പോൾ ചിരിക്കില്ലെങ്കിലും അവരുടെ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ഇടുകയും ചെയ്യുമായിരുന്നു. ബന്ധുക്കളെ കാണുന്നത് ആകെ കല്യാണത്തിനും മരണത്തിനും മാത്രം. ഇപ്പോൾ സാമൂഹിക അകലം പാലിക്കാൻ പറഞ്ഞപ്പോൾ എന്താന്നറിയില്ല എല്ലാവർക്കും നേരിട്ട് കാണാനും മിണ്ടാനും വല്ലാത്ത ത്വര. ടീവിയിൽ പരമ്പര കാണുമ്പോൾ ഒന്ന് ഫോൺ ചെയ്‌തു പറയാനുള്ള കാര്യങ്ങൾ പറയാനും കഥാപാത്രങ്ങൾ കാറോടിച്ചു ശംഖ് മുഖം ബീച്ചിൽ വരും. അത് പ്രേക്ഷകർക്ക് കണ്ണിന് ആനന്ദദായകം ഫോൺ പിടിച്ചു സംസാരിക്കുന്നതിനേക്കാൾ കടലും തിരമാലയും ആയത് കൊണ്ടാണ് അവർ അങ്ങനെ കാണിക്കുന്നത്. അല്ലാതെ ഒരു രൂപയുടെ ചിലവിന് കോൾ വിളിച്ചാൽ തീരുന്ന സംഗതി പറയാൻ നൂറ് രൂപയുടെ പെട്രോൾ കത്തിച്ചു കളയണോ? ഇപ്പോൾ കോവിഡ് വന്നേ പിന്നെ ചില ആൾക്കാർ പരമ്പരകളുടെ ശീലം അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.

കോവിഡ്-19 ബാധിച്ചുള്ള മരണ നിരക്ക് കൂടി കൂടി വരുന്ന ഈ അവസരത്തിൽ ഇനിയെങ്കിലും ഓരോരുത്തരും ഈ രോഗത്തെ ഗൗരവത്തിൽ കണ്ട് സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുക വഴി കുടുംബത്തെയും നാടിനെയും സംരക്ഷിക്കണം. നാളെ കുട്ടികൾ നമ്മളെ പോലെ കൂട്ടുകാരോടൊത്തു കളിച്ചു പഠിക്കാൻ, ബുദ്ധിമുട്ടില്ലാതെ അധ്വാനിച്ചു കുടുംബം പോറ്റാൻ, കൂട്ടുകാരെ കാണുമ്പോൾ കൈകൊടുത്തു ആലിംഗനം ചെയ്യാൻ, ഇഷ്ടനടന്റെ സിനിമ തിയേറ്ററിൽ ഇരുന്ന് പോപ്പ് കോൺ കൊറിച്ചു കാണാൻ, പുതിയ വസ്ത്രങ്ങൾ ഉടുത്തു പാർട്ടിക്കും വിവാഹത്തിനും ഉത്സവത്തിനും പോയി ആഹ്ളാദിക്കാൻ, എല്ലാത്തിനും ഉപരി കോവിഡ് 19 കോളർ ട്യൂൺ കേൾക്കാതെ ഒന്ന് ഫോൺ ചെയ്യാൻ എല്ലാവരും ശുചിത്വം പാലിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

Kerala COVID-19 Statistics
Coronavirus – Symptoms and Prevention by WHO

Protect Yourself to Protect the World!

Similar Posts

  • |

    बेवफा

    कितने है सावन आये गये,अब आँखों में हैं बादल छाये।तरसे हे मन बरसे है नैनकभी मिलन का न सावन आए।  जीवन के इस मोड़ पे देखो बदल रहा हैं मन तुम्हारा मेरा।गुम हो रहा हे धीरे प्यार हमारा छा रहा है अब दिल में अँधेरा।। मिलन न हुआ पर जुदा हुए वफ़ा न दिया पर बेवफा हुए। शायद मज़बूरी है या कुछ और न खबर क्यों…

  • |

    बादल की आँसू

    आसमान में उड़कर भी तो रो रही है अन्दर से दर्द पानी बनकर बह रही है बादल ! तुझे सब खुशकिस्मत समझे पर तू क्यों दुखी कहानियाँ कह रही है? तेरी रोने  पर जाग उड़ने लगी धर्ती से खुशबु तो वो अच्छे लगे नया जीवन का खिलना अच्छा लगे सबकी प्यास बुझाना अच्छा लगे मगर तेरी कारण देख री घटा किसीकी तो सबकुछ बह रही है।  खुले आम रो सकती है…

  • The woman who influenced me first

    എൻ്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീകൾ വിരളമാണ്. എന്നാൽ ഞാൻ അഭിമാനിക്കുന്ന എവിടെയും തലയെടുപ്പോടെ പറയാൻ ആഗ്രഹിക്കുന്ന ഒന്ന് ഞാൻ ഖദീജ ബീവിയുടെ പേരക്കുട്ടി ആണ് എന്നതാണ്. “ഇടിയപ്പക്കാരി” എന്ന് നാട്ടുകാർ വിളിക്കുന്ന എന്റെ പിതാവിന്റെ ഉമ്മയാണ് എന്നെ സ്വാധീനിച്ച ആ മഹിളാ രത്നം. എല്ലാ മനുഷ്യരിലെയും പോലെ വാപ്പുമ്മാക്കും (അങ്ങനെയാണ് ഞാൻ വിളിച്ചിരുന്നത്) കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഞാൻ കണ്ട നന്മ അത് വാപ്പുമ്മയെ അറിയുന്ന എല്ലാവർക്കും അറിയാമായിരിക്കും.  ഇപ്പോൾ എല്ലാം അണു കുടുംബം ആണല്ലോ,…

  • |

    हवा का झोंका

    एक हवा का झोंका दस्तक दी दरवाज़े में ऐसे फिर से मेरा। मुरझाया फूल खिलने लगी आँगन महका फिर से मेरा ।। बादल बरसना छोड़ दिया था खुशबु महकना भूल झुका था,पवन जो सरकाया आँचल मेरादिल आज धड़का फिर से मेरा ।। तूफ़ान मे कश्ती फटक गयी थीजब दूर साहिल दिखने लगी,बेरंग दुनिया मे रंग भरा आँखें चमका फिर से मेरा ।। अश्कों की बरसात थम गया तो हंसी के फूल खिलने लग गयी आशाएँ…

  • |

    ഒരു വായനദിന അനുബന്ധിത ദുരന്തം

    ആറാം ക്‌ളാസ് കുട്ടികൾക്ക് വായന ദിന ക്വിസ് ഉണ്ട് ജൂൺ 19 ന്. കുട്ടി അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട് രണ്ട് ദിവസമായി. പലതും ഓർമ്മയിൽ നിൽക്കുന്നില്ല. ഓർത്തു വെക്കാനായി പലതും വിശദീകരിച്ചും ഇന്റർനെറ്റിൽ ചിത്രങ്ങൾ കാണിച്ചു കൊടുത്തും പഠിപ്പിക്കുകയായിരുന്നു. ഭീമസേനൻ കേന്ദ്ര കഥാപാത്രമായി വരുന്ന എം.ഡി യുടെ നോവൽ രണ്ടാമൂഴമാണെന്നു ഓർക്കാൻ പഞ്ചപാണ്ഡവരിൽ രണ്ടാമൻ ഭീമന്റെ കഥ രണ്ടാമൂഴം എന്നോർത്താൽ മതി എന്ന് പറഞ്ഞു കൊടുത്തു. കുട്ടി: (സംശയത്തോടെ) ഭീമനാ ..!ഞാൻ: അതെ, പാണ്ഡവരിൽ രണ്ടാമത്തെ ആൾകുട്ടി:…

  • |

    ज़माना लगे।

    पल दो पल में आग लग जाएपर बुझाने के लिए ज़माना लगे।  बुझा भी दिया था तो क्या हुआज़ख्म भरने के लिए ज़माना लगे।  वक़्त ने पत्थर कुछ ऐसा माराशीशा टूटने के लिए ज़माना लगे।  मोल क्या ज़िंदगी की, ढूँढे तोये समझने के लिए ज़माना लगे।  मंज़िल करीब है, फिर भीउसे पाने के लिए ज़माना लगे। 

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.