പ്രാണസഖീ നിൻ മടിയിൽ

പ്രാണസഖീ നിൻ മടിയിൽ മയങ്ങും – ലളിതഗാനം

ആൽബം: ആകാശവാണി ലളിതഗാനം
ഗാനരചന: പി ഭാസ്കരൻ
സംഗീതം: എം ജി രാധാകൃഷ്ണൻ
ആലാപനം: കെ ജെ യേശുദാസ്

പ്രാണസഖീ നിൻ മടിയിൽ മയങ്ങും
വീണക്കമ്പിയിൽ ഒരു ഗാനമായ്
സങ്കൽപ്പത്തിൽ വിരുന്നു വന്നു ഞാൻ
സഖീ സഖീ വിരുന്നു വന്നൂ ഞാൻ
(പ്രാണസഖീ നിൻ)

മനസ്സിൽ നിന്നും സംഗീതത്തിൻ
മന്ദാകിനിയായ് ഒഴുകി (2)
സ്വരരാഗത്തിൻ വീചികളെ നിൻ
കരാംഗുലങ്ങൾ തഴുകി (2)
തഴുകി തഴുകി തഴുകി
(പ്രാണസഖീ നിൻ)

മദകര മധുമയ നാദസ്‌പന്ദന
മായാ ലഹരിയിലപ്പോൾ (2)
ഞാനും നീയും നിന്നുടെ മടിയിലെ
വീണയുമലിഞ്ഞു പോയി (2)
അലിഞ്ഞലിഞ്ഞു പോയി
(പ്രാണസഖീ നിൻ)

Pranasakhee nin Madiyil Mayangum
Veenakkambiyil Oru ganamay
Sankalppathil virunnu vannu njan
Sakhi Sakhi virunnu vannu njan
(Pranasakhee nin)

Manassil ninum Sangeethathin
Mandakiniyay ozhuki (2)
Swararagathin Veechikale nin
Karangulangal thazhuki (2)
thazhuki thazhuki thazhuki
(Pranasakhee nin)

Madakara madhumaya nadaspandana
Maya Lahariyilappol (2)
Njanum neeyum ninnude madiyile
Veenayumalinju poyi
Alinjalinju Poyi
(Pranasakhee nin)

ആകാശവാണിയും ബാല്യവും

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.