പരിസ്ഥിതി സൗഹൃദ ദീപാവലി
ദീപാവലി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കുഞ്ഞുനാളിൽ പടക്കം വാങ്ങാൻ കാശിനു വേണ്ടി വീട്ടുകാരെ ശല്യം ചെയ്തതും പൊട്ടാസ് വാങ്ങി കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നതുമൊക്കെയാണ്. ദീപാവലി ദിവസം അയല്പക്കത്തെ എല്ലാ വീടുകളിലും ഓടി നടന്നു അവിടെ കത്തിക്കുന്ന പൂക്കുറ്റി കണ്ടു രസിച്ചതും ആകാശത്തെ വർണ്ണവിസ്മയങ്ങൾ കണ്ടാസ്വദിച്ചതും മാലപ്പടക്കം പൊട്ടുമ്പോൾ പേടിച്ചോടിയതും എല്ലാം ഇന്നോർക്കുമ്പോൾ രസകരമായ അനുഭവങ്ങളാണ്. പൂത്തിരിയും കമ്പിത്തിരിയും കത്തിക്കാനായിരുന്നു എനിക്കെന്നും ഇഷ്ട്ടം. എന്നാൽ അന്നൊന്നും ഈ ആഘോഷം ആർക്കെങ്കിലും ദോഷം ചെയ്യുന്നതാണെന്ന് അറിവില്ലായിരുന്നു. വയസ്സായവരും ശിശുക്കളും…