Ente manveenayil

Ente Manveenayil Malayalam Movie Song Lyrics

ആദ്യത്തെ തവണ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആഴത്തിൽ ഇടം പിടിക്കുന്ന ചില ഗാനങ്ങളുണ്ട്. നമ്മെ ഏറെ ആകർഷിക്കുന്നത് ചിലപ്പോൾ അതിൻ്റെ വരികളാവാം ചിലപ്പോൾ സംഗീതമാവാം. എന്നാൽ ഒരേപോലെ വരികളും സംഗീതവും മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ചില ഗാനങ്ങളുണ്ട്. എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന, വിരസത തീരെ തോന്നിക്കാത്ത, എപ്പോഴും മൂളിപ്പാടാൻ ഇഷ്ടപ്പെടുന്ന ചില ഗാനങ്ങൾ. അതിലൊന്നാണ് “എൻ്റെ മൺവീണയിൽ” എന്ന് തുടങ്ങുന്ന മനോഹര ഗാനം.

വാദ്യോപകരണങ്ങളുടെ ആധിക്യം ഇല്ലാതെ പ്രധാനമായും സിത്താറിൻ്റെ മാത്രം പശ്ചാത്തലത്തിൽ ജോൺസൺ മാഷ് ചിട്ടപ്പെടുത്തിയ ഈ ഗാനത്തിൻ്റെ മാധുര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ONV യുടെ വിഷാദം നിറഞ്ഞ വരികളിലെ അഗാധ മൗനത്തെ അതേ അർത്ഥത്തിൽ ശ്രോതാവിൻ്റെ ഉള്ളിൽ എത്തിക്കാൻ ഇതിലും നല്ലൊരു ഈണം ഉണ്ടാവില്ല. ദാസേട്ടൻ്റെ ശബ്ദമാധുര്യവും ഉച്ചാരണ ശുദ്ധിയും ഈ ഗാനത്തിന് നൽകിയ മാറ്റ് ചെറുതല്ല. ബാല്യത്തിൽ തന്നെ എൻ്റെ മനസ്സിൽ ഇടം നേടിയത് പോലെ എത്രയോ മലയാളി മനസ്സുകളെ പ്രായഭേദമന്യേ കീഴടക്കാൻ ഈ ഗാനത്തിന് കഴിഞ്ഞു. ഇതുപോലൊരു ഗാനം ഇനി എന്നാണ് കേൾക്കാൻ കഴിയുക.

ജോൺസൺ മാഷിന് ഒ എന്‍ വി യുടെ ഈ ഗാനത്തിന് അനുയോജ്യമായ ഈണം കണ്ടെത്താൻ അധികം ചിന്തിച്ചു തലപുണ്ണാക്കേണ്ടി വന്നില്ല. ആദ്യ വായന തന്നെ ഇപ്പോഴത്തെ അതേ ഈണത്തിൽ ആയിരുന്നുവത്രെ. അദ്ദേഹത്തിൻ്റെ കാവ്യഭംഗിയുള്ള പാട്ടുകളിൽ അന്തര്‍ലീനമായ ഒരു വൃത്തമുണ്ട്, താളമുണ്ട്, ഈണമുണ്ട്. അത് കണ്ടുപിടിച്ചാല്‍ മാത്രം മതി എന്ന് ജോൺസൺ മാഷ് മുൻപ് പറഞ്ഞിട്ടുണ്ട്.

എൻ്റെ മൺ‌വീണയിൽ കൂടണയാനൊരു (Ente Manveenayil Koodanayaanoru)

LyricistO N V Kuruppu   MusicJohnson Master
Singer: K J Yesudas   Movie: Neram Pularumpol

Malayalam Lyrics

എൻ്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു (എൻ്റെ മൺ വീണയിൽ)

പൊൻ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു (2)
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു (എൻ്റെ മൺ വീണയിൽ)

പൂവിൻ ചൊടിയിലും മൗനം
ഭൂമി ദേവി തൻ ആത്മാവിൽ മൗനം (2)
വിണ്ണിൻ്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു മൺ‌തരി ചുണ്ടിലും മൗനം (എൻ്റെ മൺ വീണയിൽ)

English Lyrics

Ente manveenayil koodanayaanoru
Mounam parannu parannu vannu
Padaan marannoru paattile then kanam
Paari parannu vannu (Ente manveenayil)

Pon thoovalellaam othukki
Oru nombaram nenchil pidanju (2)
Sneham thazhuki thazhukee vidarthiya
mohathin pookkalulanju (Ente manveenayil)

Poovin chodiyilum mounam
Bhoomi dhevi than aathmaavil mounam (2)
Vinninte kannu neer thulliyilum
kochu manthari chundilum mounam (Ente manveenayil)

Similar Posts

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.